അഹങ്കാരമദമൊരാനയായ്
ആനന്ദലഹരിയായ്
എന്നിലുലഞ്ഞപ്പോള്
ഞാനൊരു സംഹാരിയായ്
എന്നെ തകര്‍ക്കുന്ന സംഹാരി.
മതങ്ങളുടെ മദം
മനുഷ്യനെ വേര്‍തിരിക്കുന്നു.
എന്റെ മദം
എന്നെ തകര്‍ക്കുന്നു.
മദമെന്തിന് എന്നെ തകര്‍ക്കാന്‍
മതമദമെന്തിന് മനുഷ്യനെ വേര്‍തിരിക്കാന്‍
മദമില്ലാത്ത ഞാനും
മദമില്ലാത്ത മതവും
മനുഷ്യനെ സൃഷ്ടിക്കുന്നു.
