ഓണം എന്ന് പറയുമ്പോള്‍ അത് കേരളീയന്റെ സ്വന്തം ആഘോഷം ആകുന്നു. ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുമ്പോള്‍ അത് ഒരു ജനതയുടെ തന്നെ സംസ്കാരം വിളിച്ചോതുന്നു. ഓരോ കേരളീയനും ഏറ്റവും അഭിമാനിക്കാനാവുന്ന, അഹങ്കരിക്കാനാവുന്ന ഒന്നാണ് ഓണം.
എന്തുകൊണ്ടാണെന്നല്ലേ. ഈ ഓണപ്പാട്ട്(ഏറ്റവും താഴെ) ഒന്ന് നന്നായി വായിക്കൂ. ഇത് എത്ര സുന്ദരമായ സങ്കല്പം – എല്ലാവരും ഒരുപോലെ…സന്തോഷം എവിടെയും…നല്ലവരും നന്മയും മാത്രം എങ്ങും. ഇതൊരു “ideal society”- ആദര്‍ശ സമൂഹത്തിനായുള്ള ആഗ്രഹം വിളിച്ചോതുന്ന ഒരു പാട്ട്…..ഓണത്തിന്റെ അര്‍ത്ഥവും അതു തന്നെ. (more…)
